തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ബിജെപി പ്രതിനിധി ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു.
മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതില്‍ വിവേചനം പാടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധമുണ്ടായി. ഈ നിയമം ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്‍റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.