ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. പോലീസ് നടപടിക്കെതിരെ അന്വേഷണം വേണമെന്നും പ്രിയങ്ക പറഞ്ഞു.