ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു

ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 30: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നാളെ ഇദ്ദേഹം വിരമിക്കും. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ഈ പദവിയിലെത്താനാവൂ.

രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. 1999ല്‍ കാര്‍ഗിലില്‍ നടന്ന യുദ്ധത്തിന് ശേഷമാണ് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രതിരോധമന്ത്രാലയത്തിന് ബോധ്യപ്പെട്ടത്. മൂന്ന് സേനകളും തമ്മില്‍ യുദ്ധകാലത്ത് കൃത്യമായ ആശയവിനിമയം ഇല്ലെന്നത് ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയായിരുന്നു.

Share
അഭിപ്രായം എഴുതാം