ന്യൂഡല്‍ഹി ഡിസംബര്‍ 24: ഇന്ത്യന്‍ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി. സാമ്പത്തിക മേഖലയില്‍ കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐഎംഎഫ് വിലയിരുത്തി. സാമ്പത്തിക നയങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. നിക്ഷേപത്തിലും ഉപഭോഗത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ലോകത്തെ ഏറ്റവും വേഗതയില്‍ വളര്‍ന്നിരുന്ന രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക നയവ്യതിയാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു.

