ന്യൂഡല്‍ഹി ഡിസംബര്‍ 16: സല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലോയേഴ്സ് നെറ്റ്വര്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയൊരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ പ്രത്യേകിച്ച് ജാമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അഭിപ്രായപ്പെട്ടു.