തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത സത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സത്യാഗ്രഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന സാഹചര്യത്തില്‍ മണ്ഡപത്തിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കി.