ചെന്നൈ ഡിസംബര്‍ 13: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഈ അന്വേഷണം പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ തമിഴ്നാട് വനിതാ കമ്മീഷന്‍ ഐഐടിയിലെത്തി പരിശോധന നടത്തി. ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി ചൂഷണം നേരിട്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കമ്മീഷന്‍ അധ്യക്ഷ കണ്ണകി ഭാഗ്യനാഥന്‍ പറഞ്ഞു. ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം പരിഗണിക്കാമെന്ന് ഡല്‍ഹിയിലെത്തിയ കുടുംബാംഗങ്ങള്‍ക്ക് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു.

