ബംഗളൂരു ഡിസംബര്‍ 11: കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മൂന്നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിക്ക് പോകുമെന്നും അവരുടെ അഭിപ്രായം മാനിച്ചാണ് മന്ത്രിസഭാ വികസനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച 11 അയോഗ്യര്‍ക്കും മന്ത്രിസ്ഥാനം ഉറപ്പാക്കുകയെന്നത് ബിജെപിയുടെ ഉത്തരവാദിത്വമാണെന്നും ഈ വാഗ്ദാനം നൂറു ശതമാനം നടപ്പിലാക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, ബിസി പാട്ടീല്‍, ആനന്ദ് സിങ്, ഡോ കെ സുധാകര്‍, ബയരതി ബസവരാജ്, കെ ഗോപാലയ്യ, നാരായണ ഗൗഡ, എസ്ടി സോമശേഖര്‍ എന്നിവരാണ് ബിജെപിക്ക് വിജയം സമ്മാനിച്ച അയോഗ്യര്‍.