എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

ന്യൂഡല്‍ഹി ഡിസംബര്‍ 10: പാര്‍ലമെന്റ്‌ പാസാക്കിയ പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ്‌ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷാ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ നെഹ്റു കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷയാണ് നല്‍കുന്നത്.

ദാദ്ര ആന്റ്‌ നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ട്രപതി അംഗീകാരം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →