ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്കി.
പൗരത്വഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്ന ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികള്‍ ഒന്നിച്ച് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബില്ല് പാസായാല്‍ ലീഗും മറ്റ് മുസ്ലീം സംഘടനകളും കേസിന് പോകുമെന്ന് കുഞ്ഞലിക്കുട്ടി പറഞ്ഞു.

