പത്തനംതിട്ട ഡിസംബര്‍ 6: അറബിക്കടലില്‍ ‘പവന്‍’ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെയാണ് ഈ വര്‍ഷം ഇന്ത്യന്‍ തീരത്ത് രൂപപ്പെട്ട ചുഴലികളുടെ എണ്ണം 8 ആയത്. ഗോവയ്ക്കടുത്ത് ഒരു ചുഴലിക്കാറ്റ് കൂടി ഇന്നലെ രൂപപ്പെട്ടെന്ന വിദേശ ഏജന്‍സികളുടെ വാദം കാലാവസ്ഥ കേന്ദ്രം അംഗീകരിച്ചിരുന്നെങ്കില്‍ ചുഴലികളുടെ എണ്ണം 9 ആകുമായിരുന്നു.
ജനുവരിയില്‍ തായ്ലന്‍ഡില്‍ നിന്ന് ആന്‍ഡമാനിലേക്ക് കയറി വന്ന ‘പാബുക്’ എന്ന ചുഴലിയെ കൂടി ചേര്‍ത്താണ് ഈ റെക്കോര്‍ഡ്. ഇതില്‍ ആറെണ്ണവും സൂപ്പര്‍ സൈക്ലോണായി എന്നത് കാലാവസ്ഥ മാറിമറിയുന്നതിന്‍റെ സൂചനയാണ്.