എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ്റൂം ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം

തിരുവനന്തപുരം ഡിസംബര്‍ 5: എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ്റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി കേരളം. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുള്ള 9,941 സ്കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

4,752 സ്കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗത്തിലെ 45,000 ക്ലാസ്മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →