ന്യൂഡല്‍ഹി ഡിസംബര്‍ 4: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. പഠനസംബന്ധമായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും പിതാവ് വ്യക്തമാക്കി.
മാനസികമായി പീഡിപ്പിച്ച ഒരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവെച്ചിട്ടുണ്ടെന്നും അതെല്ലാം ഇന്ന് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് അറിയിച്ചു. കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ കുടുംബം ഇന്ന് മോദിയെ കാണുന്നത്. കൊല്ലം എംപി എംകെ പ്രേമചന്ദ്രനും കുടുംബത്തിനൊപ്പമുണ്ട്.