തിരുവനന്തപുരം ഡിസംബര്‍ 4: എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പോലീസുകാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ജോലിക്കിടയില്‍ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സമരക്കാരെ തടയാനായി രാജ്ഭവന് മുന്നില്‍ നിയോഗിച്ചിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസുകാര്‍ക്കാണ് ശിക്ഷാ പരിശീലനത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. 7 ദിവസത്തേക്കാണ് ശിക്ഷാനടപടി. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാരെയാണ് ശിക്ഷാ പരേഡിന് അയച്ചിരിക്കുന്നത്.