മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കോഴിക്കോട് ഡിസംബര്‍ 3: മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി. ഇളനീരും ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുല്‍ഫി എന്നിവ ഉല്‍പ്പന്നങ്ങളില്‍പെടുന്നു. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി കെ രാജുവാണ് ഇവ പുറത്തിറക്കിയത്. മില്‍മ മലബാര്‍ യൂണിയന്റെ 30-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്.

ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുല്‍ഫി സ്റ്റിക്ക്, ഇന്‍സ്റ്റന്‍റ് പായസം മിക്സ്, നെയ് ബിസ്ക്കറ്റ്, ഇളനീര്‍ എന്നിവയാണ് വിപണിയിലിറക്കിയ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍. പ്രതിസന്ധി നേരിടുന്ന നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് മില്‍മ ഇളനീര്‍ വിപണിയിലിറക്കുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ ഡിസംബര്‍ 10നകം എല്ലാ മില്‍മ സ്റ്റാളുകളിലും ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →