ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു വിവരവും നിലവിലില്ല. നിരവധി അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ജോതിരാദിത്യ പ്രതികരിച്ചത്. ട്വിറ്ററിലെ ബയോ ഒരുമാസം മുന്‍പ് മാറ്റിയതാണ്. ജനങ്ങളുടെ ഉപദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ ബയോ ചുരുക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.