ന്യൂഡല്‍ഹി നവംബര്‍ 25: രാജ്യതലസ്ഥാനത്തുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ ഡല്‍ഹി പോലീസ് പിടികൂടി. ഗുവാഹത്തിയില്‍ നിന്നാണ് മൂന്നുപേരെയും ആയുധങ്ങളോടെ പോലീസ് പിടിച്ചത്. ഇസ്ലാം, രജ്ഞിത് അലി, ജമാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, ഉത്സവങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ ആണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.