പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചു: അധ്യാപകന് സസ്പെന്‍ഷന്‍

കല്‍പ്പറ്റ നവംബര്‍ 21: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന സഹപാഠികളുടെ ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.

3.15 സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ക്ലാസില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കാറില്ല. കാലില്‍ നീല നിറം വന്ന് ഷഹ്‌ല നിന്ന് വിറയ്ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ കുട്ടിയെ പാമ്പ് കടിച്ചതല്ലെന്നും ആണി കൊണ്ടതാണെന്നുമായിരുന്നു അധ്യാപകന്‍റെ പ്രതികരണം. സംഭവം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷിക്കുമെന്ന് വയനാട് കലക്ടര്‍ അദില അബ്ദുല്ല അറിയിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ഷഹ്‌ല മരിച്ച ക്ലാസ്മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള മാളങ്ങള്‍ കണ്ടെത്തി. ഇതിലൊരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് പറ്റിയ വീഴ്ചയാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →