തിരുവനന്തപുരം നവംബര്‍ 20: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരണം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്ക്കരിക്കുന്നത്. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.
2009ലാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്ക്കരണം അവസാനമായി നടപ്പിലാക്കിയത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും കെജിഎംസിടിഎ തീരുമാനിച്ചിട്ടുണ്ട്.

