രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം: സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി നവംബര്‍ 19: കശ്മീര്‍, ജെഎന്‍യുവിലെ സംഘര്‍ഷം, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. എംപി കൊടിക്കുന്നില്‍ സുരേഷാണ് നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍ നോട്ടീസ് തള്ളി, ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയി. ചില പ്രതിപക്ഷ എംപിമാരും ഇടതുപക്ഷ എംപിമാരും ജെഎന്‍യു വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →