ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് തോമസ് ഐസക്

തോമസ് ഐസക്

തിരുവനന്തപുരം നവംബര്‍ 19: സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഭയപ്പെടാനുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശ്ശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഐസക് പറഞ്ഞു.

ശമ്പള വിതരണത്തിന്ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം അത്തരമൊരു അവസ്ഥ ഉണ്ടായെന്നും ഐസക് നിയമസഭയില്‍ വിശദീകരിച്ചു. 1600 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ തുക കിട്ടിയാല്‍ തീരാവുന്ന പ്രതിസന്ധി മാത്രമേ സംസ്ഥാനത്തുള്ളൂവെന്നും തോമസ് ഐസക് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം