ഇറാനില്‍ ഭൂചലനം: അഞ്ച് മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

തെഹ്റാന്‍ നവംബര്‍ 8: വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 120 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചു. എട്ട് രക്ഷാപ്രവര്‍ത്തന സംഘത്തെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചതായി അധികൃതര്‍ പറഞ്ഞു. മിയാനേഹ് പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

2017 നവംബറില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →