തിരുവനന്തപുരം നവംബര്‍ 6: സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഐഎസ്ഐഎസ് നേതാവ് അബുബക്കര്‍ ബാഗ്ദാദിയുടെ മരണത്തിന് കാരണമായ ബെല്‍ജിയന്‍ മാലിനോയിസ് ഇനമടക്കം നിരവധി നായ്ക്കളെ സംഭരിച്ച് ഡോഗ് സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കേരള പോലീസ്. അടുത്തിടെ പാലക്കാട് അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സംസ്ഥാന പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നാണ് തീരുമാനം.
പഞ്ചാബ് കെന്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഞ്ച് ‘ബെല്‍ജിയന്‍ മാലിനോയിസ്’ ഇനങ്ങളടക്കം 15 നായ്ക്കളെ കേരള പോലീസ് വാങ്ങുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.