മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ വെച്ച് സ്വീകരണം നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മെര്‍ക്കല്‍ സന്ദര്‍ശിക്കും. ശനിയാഴ്ച ബിസിനസ്സ് പ്രതിനിധ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ദ്വാരക സെക്ടര്‍ 21 മെട്രോസ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ചെയ്യും.

ജര്‍മ്മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ആവശ്യപ്പെട്ട് ജര്‍മ്മന്‍ പാര്‍ലമെന്‍റ് പ്രമേയം പാസാക്കിയതിന്ശേഷമാണ് മെര്‍ക്കലിന്‍റെ സന്ദര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →