കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി

കുല്‍ഭൂഷണ്‍ ജാദവ്

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: പാകിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷന്‍ ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്ഥാന്‍ പരിഹാര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജസ്റ്റിസ് അബ്ദുള്‍ഖാവി അഹമ്മദ് യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ബലോചിസ്ഥാനില്‍ വെച്ച് 2016 മാര്‍ച്ച് 3നാണ് കുല്‍ഭൂഷണ്‍ ജാദവിനെ ചാരപ്രവൃത്തി ആരോപിച്ച് പാക് സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നത്. 2017ല്‍ പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇന്ത്യ ജാദവിനെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കഴിഞ്ഞ് മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്ഥാന്‍ ജാദവിനെ തടവില്‍ വെച്ചതെന്നും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഇന്ത്യ ആരോപിച്ചത്. തുടര്‍ന്ന് വധശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം