ഷിംലയില്‍ ഹാർഡ്‌വെയർ ഷോപ്പില്‍ തീപിടുത്തം

ഷിംല ഒക്ടോബര്‍ 23: വിക്ടറി തുരങ്കത്തിനടുത്തുള്ള ഹാർഡ്‌വെയർ ഷോപ്പിലാണ് ചൊവ്വാഴ്ച തീപിടുത്തമുണ്ടായത്. പോലീസ് പറഞ്ഞു. വിക്ടറി തുരങ്കത്തിനടുത്തുള്ള നെറോലാക് ഹാർഡ്‌വെയർ ഗ്ലാസ് ആന്‍റ് ടെന്‍റ് ഹൗസിലാണ് ചൊവ്വാഴ്ച രാത്രിയില്‍ തീപിടുത്തമുണ്ടായതെന്ന് ബുധനാഴ്ച ഷിംല ജില്ലയിലെ പോലീസ് സൂപ്രണ്ട് ഓം പതി ജാംവാള്‍ സ്ഥിതീകരിച്ചു. അഞ്ച് മണിക്കൂറെടുത്ത് അഞ്ച് ഫയര്‍ ടെന്‍ഡറുകളെത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം പോലീസ് അന്വേഷിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി സുരേഷ് ഭാര്‍ഡ്വാജ്, സെപ്യൂട്ടി കമ്മീഷ്ണര്‍ അമിത് കശ്യാപ്, ഓം പതി ജാംവാള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →