ന്യൂഡല്‍ഹി ഒക്ടോബര്‍ 23: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സ്വന്തം പാര്‍ലമെന്‍റ് മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. ‘ഒക്ടോബര്‍ 24ന് ഞാന്‍ എന്‍റെ മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും ഇതിന്‍റെ ഭാഗമാകാന്‍ ഞാന്‍ ക്ഷണിക്കുന്നു. എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കത് നമോ ആപ്പിലൂടെ പങ്കുവെയ്ക്കാം.’ മോദി ട്വീറ്റ് ചെയ്തു.
2014 മുതല്‍ മോദി, വാരണാസി ലോക്സഭ സീറ്റിനെ പ്രതിനീധികരിക്കുന്നുണ്ട്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍, എക്സിറ്റ് പോളിന്‍റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് വിജയമെന്നാണ് പ്രവചിച്ചത്.