ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

പി ചിദംബരം

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായതിനാല്‍ ചിദംബരം ജയിലില്‍ തന്നെ തുടരും.

മറ്റൊരു കേസിലും ചിദംബരത്തിനെ അറസ്റ്റ് ചെയ്യാത്തതിനാല്‍, ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കാം. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ചിദംബരം (74) ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലാണ്. ആഗസ്റ്റ് 21ന് നാടകീയ രംഗങ്ങളിലൂടെയാണ് സിബിഐ ചിദംബരത്തിനെ അറസ്റ്റ് ചെയ്തത്.

ചിദംബരം നിലവിലുള്ള ഇഡി കസ്റ്റഡിയെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ അനുമതി ഇല്ലാതെ ചിദംബരത്തിന് രാജ്യം വിട്ട് പോകാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

Share
അഭിപ്രായം എഴുതാം