കൊല്‍ക്കത്ത സെപ്റ്റംബര്‍ 30: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ 5,522 കോടി രൂപ നിക്ഷേപിക്കും. ഇത് നേരിട്ടും അല്ലാതെയും ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സിഐഐ സംഘടിപ്പിച്ച സെഷനില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ധനകാര്യമന്ത്രി ഡോ അമിത് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാണയമൂല്യം ഇല്ലാതാക്കിയതും ജിഎസ്ടി നിലവില്‍ വന്നതുമായ ബിജെപി സര്‍ക്കാരിന്‍റെ മണ്ടത്തരങ്ങള്‍ക്ക് മുമ്പില്‍പോലും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞപ്പോള്‍ ബംഗാളിന്‍റെ ജിഎസ്ഡിപി നിരക്ക് 12.58 ശതമാനത്തിലെത്തി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ (ഇഒഡിബി) ബംഗാളിന് രണ്ടാം സ്ഥാനമാണ്.