ലഖിസാരായി സെപ്റ്റംബര്‍ 30: ബീഹാറിലെ ലഖിസാരായി ജില്ലയിലെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേഇന്ന് രാവിലെ മൃഗത്തെ ഇടിച്ചതിന്ശേഷം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയത്. 63317 കൂള്‍ ഗയ പാസഞ്ചര്‍ ട്രെയിനാണ് എരുമയെ ഇടിച്ചതിന്ശേഷം പാളം തെറ്റിയതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ട്രെയിന്‍ പതിയെ പോകുകയായിരുന്നതിനാല്‍ ആര്‍ക്കും യാതൊരു അപകടവുമില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
കരൗട്ടലയില്‍ നിര്‍ത്തുമ്പോഴായിരുന്നു അപകടം. ദനാപൂര്‍ ഡിവിഷനിലെ റെയില്‍വേ മാനേജര്‍ രഞ്ചന്‍ പ്രകാശ് താക്കോര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.