ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് മേധാവിയുമായ മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബുധനാഴ്ച ഒറ്റത്തവണ കൂടിക്കാഴ്ച നടത്തും. ബംഗാളിന്‍റെ ഭരണപരവും വികസനപരവുമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പശ്ചിമബംഗാളിനെ പാഷിം ബംഗയെന്ന് പുനര്‍നാമകരണം ചെയ്യുന്ന വിഷയം ഉന്നയിക്കുമെന്ന് മമത വ്യക്തമാക്കി. ശാരദ ചിട്ടിഫണ്ട് കേസില്‍ ആകസ്മികമായ വഴിത്തിരിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മമതയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
മോദിയുമായി അകന്നു കഴിയുന്ന ഭാര്യ, യശോദ ബെന്നുമായി മമത കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തി.