ചെന്നൈ സെപ്റ്റംബര്‍ 13: തമിഴ്നാട്ടിലുണ്ടായ വ്യത്യസ്ത റോഡപകടങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വില്ലുപുരം ജില്ലയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസ് അറിയിച്ചു.
കര്‍ണാടകയിലെ കൊലാര്‍ ജില്ലയില്‍ അപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര്‍ കേരളത്തിലെ മലപ്പുറം സ്വദേശികളാണ്. പളനിയില്‍ നിന്ന് വരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.