കത്വയില്‍ ജെയ്ഷെ ഭീകരര്‍ അറസ്റ്റിലായി

ജമ്മു സെപ്റ്റംബര്‍ 13: ജമ്മു കാശ്മീരില്‍ കത്വയില്‍ വെള്ളിയാഴ്ച മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റിലായി. അറസ്റ്റിലായവരെ ഏഴ് ദിവസം പോലീസ് തടവില്‍ വെയ്ക്കും. ഭീകരരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ആയുധങ്ങള്‍ എവിടെനിന്നാണ് കടത്തുന്നതെന്നോ, ആര്‍ക്കാണത് കൈമാറുന്നതെന്നോ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടും അവര്‍ രഹസ്യം വെളിപ്പെടുത്തിയിട്ടില്ല. കാശ്മീരിലുള്ള ആര്‍ക്കോ വേണ്ടിയാണ് ആയുധങ്ങള്‍ കൈമാറിയതെന്നും അവര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് കത്വയില്‍ നിന്നും ഭീകരരെ അറസ്റ്റ് ചെയ്തത്. പുല്‍വാമയിലുള്ള ഉബെയ്ദ് ഇസ്ലാം, അഹ്മ്മദ് ബാബ, ബദ്ഗാമിലുള്ള അഹ്മ്മദ് പാറെയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം