റഷ്യ സെപ്റ്റംബര്‍ 3: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിലെ വ്ളാഡിവോസ്റ്റോകില്‍ വെച്ച് നടക്കുന്ന ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തില്‍ വെച്ചാണ് കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നത്.
റഷ്യയിലെ വ്ളാഡിവോസ്റ്റോക്കില്‍ സെപ്റ്റംബര്‍ 4-6 വരെയാണ് സാമ്പത്തിക ഫോറത്തിന്‍റെ അഞ്ചാമത്തെ എഡിഷന്‍ നടക്കുക. ഇന്ത്യന്‍ പ്രതിനിധി ഡി ബാല വെങ്കടേഷ് വര്‍മ്മല പറഞ്ഞു ചൊവ്വാഴ്ച പറഞ്ഞു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നും കുറേനേരം ചെലവിടുമെന്നും അദ്ദേഹം പറഞ്ഞു. വേസ്ഡ കപ്പല്‍ നിര്‍മ്മാണകേന്ദ്രത്തിലേക്ക് പുടിന്‍ മോദിയെ അനുഗമിക്കും.