കാശ്മീരില്‍ നിയന്ത്രണം തുടരുന്നു

ശ്രീനഗര്‍ സെപ്റ്റംബര്‍ 3: അനുച്ഛേദം 370, 35എയും റദ്ദാക്കി ഒരുമാസം പിന്നിടുമ്പോഴും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണാവസ്ഥ തുടരുന്നു. മൊബൈല്‍, ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്കൂളുകള്‍ പുനരാരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ വന്നുതുടങ്ങിയിട്ടില്ല.

ചില പ്രദേശങ്ങളില്‍ കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ നശിപ്പിക്കുക, കല്ലെറിയുക എന്നീ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ്. സുരക്ഷാസൈനികരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →