ന്യൂഡല്‍ഹി സെപ്റ്റംബര്‍ 3: ഐഎന്‍എക്സ് മീഡിയ കേസില്‍ കസ്റ്റഡിയിലെടുത്ത മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിനെ സെപ്റ്റംബര്‍ 5 വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് തീരുമാനം അറിയിച്ചത്.
പി ചിദംബരം ജാമ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. ചിദംബരത്തിന്‍റെ അഭിഭാഷകരായ ഡോ അഭിഷേക് മനുവിനോടും, കപില്‍ ശിപാലിനോടും കോടതിക്ക് മുമ്പായി ജാമ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഭാനുമതി പറഞ്ഞു. സെപ്റ്റംബര്‍ 5, വെള്ളിയാഴ്ച വിധി പറയാനാണ് സാധ്യത.