ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിനെ ഐഎന്‍എക്സ് മീഡിയ കേസില്‍ ബുധനാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കനത്ത സുരക്ഷയിലാണ് ചിദംബരത്തിനെ സിബഐ കോടതിയിലേക്ക് കൊണ്ടുപോയത്. ജലപീരങ്കികള്‍, ബാരിക്കെയ്ഡുകള്‍ എന്നിവ അധികമായി വിന്യസിച്ചു.
ജോര്‍ബാഗിലെ വസതിയില്‍ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് നേതാവ് പത്രസമ്മേളനത്തില്‍ അഭിസംബോധന ചെയ്തിരുന്നു.




