സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷ ക്രമീകരണം

ന്യൂഡല്‍ഹി ആഗസ്റ്റ് 15: 73-ാമത് സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തും റെഡ്ഫോര്‍ട്ടിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ സേന, പ്രത്യേക സുരക്ഷ സംഘങ്ങള്‍ തുടങ്ങിയവരെ റെഡ് ഫോര്‍ട്ട് പരിസര പ്രദേശത്തും വിന്യസിച്ചിട്ടുണ്ട്.

സംശയിക്കുന്നവരെ തിരിച്ചറിയാനായി മുഖം തിരിച്ചറിയല്‍ സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. റെഡ് ഫോര്‍ട്ടിന് സമീപമുള്ള കെട്ടിടങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ വിന്യസിച്ച സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ചടങ്ങ് കഴിയുംവരെ ആകാശപരപ്പും നിയന്ത്രണത്തിലാകും.

ഡല്‍ഹി പോലീസിന്‍റെയൊപ്പം ഏകദേശം 20,000ത്തോളം ഉദ്യോഗസ്ഥരും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാസജ്ജീകരണങ്ങളാണ് സംസ്ഥാനത്തും തലസ്ഥാനത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം