ന്യൂഡല്‍ഹി ജൂലൈ 25: യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍.
യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ എന്‍റെ സുഹൃത്ത് പ്രീതി പട്ടേലിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു, മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു- ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
പ്രീതി പട്ടേല്‍ വ്യാഴാഴ്ചയാണ് സ്ഥാനമേറ്റത്. പാകിസ്ഥാന്‍ വംശിതനായ സജീദ് ജാവിദിന് പകരമാണ് പ്രീതിയെ നിയമിച്ചത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാല്‍ ആഭ്യന്തരമന്ത്രിയായി നിയമിതയായതില്‍ അഭിമാനിക്കുന്നുവെന്നും നാഷ്ണല്‍ സുരക്ഷയും അതിര്‍ത്തി സുരക്ഷയുമാണ് പ്രധാനപ്പെട്ട കാര്യങ്ങളെന്നും പ്രീതി ട്വീറ്റ് ചെയ്തു.