റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സജ്ഞീവ് ഭട്ടിന് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു; ഭാര്യ ശ്വേതാ ഭട്ട്

July 24, 2019 - 2:26 pm

തിരുവനന്തപുരം ജൂലൈ 24: കസ്റ്റഡിയില്‍ പ്രതി മരിച്ച കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സജ്ഞയ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് കേരള പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയെ ബുധനാഴ്ച സന്ദര്‍ശിച്ചു.

തന്‍റെ ഭര്‍ത്താവിന് ജയിലില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ആരോപിച്ചാണ് ശ്വേത, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ്സിലെയും ഇന്ത്യന്‍ മുസ്ലീം ലീഗിലെയും ഉന്നത നേതാക്കള്‍, എന്നിവരെ സന്ദര്‍ശിച്ചത്.

ഈ പ്രശ്നം പാര്‍ലമെന്‍റില്‍ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടും എംപിമാരോടും സഹായം തേടിയാണ് ശ്വേത എത്തിയത്. അനീതിയ്ക്കെതിരെ പോരാടാനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും ശ്വേത പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

ഏകാധിപത്യത്തിന്‍റെ ബലിയാടുകളാണ് സജ്ഞയുടെ കുടുംബമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ വിഷയത്തില്‍ പിണറായി വിജയനെ കൂടി സന്ദര്‍ശിക്കാന്‍ രമേഷ് ചെന്നിത്തല പറഞ്ഞു.

ശ്വേതയുടെ മകനും, കേരളനിയമസഭാ നേതാവ് എംകെ മുനീറും അവരെ അനുഗമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *