റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപും മോദിയും തമ്മിലുണ്ടായതെന്താണെന്ന് മോദി വ്യക്തമാക്കണം; രാഹുല്‍ ഗാന്ധി

July 23, 2019 - 3:04 pm

ന്യൂഡല്‍ഹി ജൂലൈ 23: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മധ്യസ്ഥ വഹിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് മോദി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രസക്തിയെയും 1972 ഷിംല കരാറിനെയും മോദി ചതിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. എന്താണ് മോദിയും ട്രംപും തമ്മില്‍ നടന്നതെന്ന് രാജ്യത്തിനോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനും ഇന്ത്യയ്ക്കും കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് മോദി ആവശ്യപ്പെട്ടെന്ന് ട്രംപ് പറയുന്നു. ഇത് സത്യമാണെങ്കില്‍ ഇന്ത്യയുടെ പ്രസക്തിയെയും 1972 ഷിംല കരാറിനെയും മോദി ചതിച്ചു. മോദിയും ട്രംപും തമ്മില്‍ എന്താണ് നടന്നതെന്ന് രാജ്യത്തിനോട് പറയണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

വൈറ്റ് ഹൗസില്‍ വെച്ച് നടന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയെന്നും മോദി ഇതേ ആവശ്യം കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രശ്നം ഇരുസഭകളിലും ചര്‍ച്ചയായി. മോദിയുടെ പ്രതികരണം അറിയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *