കൊളോൺ: യൂറോപ്പ ലീഗിൽ സെവിയ്യ കിരീടമുയർത്തിയപ്പോൾ പരിശീലകനായ ലുപറ്റെഗിയോളം മറ്റാരെങ്കിലും സന്തോഷിച്ചു കാണുമോ എന്നറിയില്ല. കയ്പേറിയ കരിയർ അനുഭവങ്ങൾക്കൊടുവിലാണ് അദ്ദേഹം സെവിയ്യയിലെത്തിയതും അവർക്ക് യൂറോപ്പ ലീഗ് നേടിക്കൊടുത്തതും.
2018 റഷ്യന്‍ ലോകകപ്പിന്‍റെ തലേ ദിവസമാണ് സ്പെയിന്‍ കോച്ചായിരുന്ന ലുപറ്റെഗിയെ പുറത്താക്കിയത്. ലോകകപ്പിനു മുന്‍പ് റയല്‍ മാഡ്രിഡ് കോച്ചായി കരാറില്‍ എത്തി എന്നതായിരുന്നു സ്പെയിൻ ഇതിനായി പറഞ്ഞ കാരണം.
മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ലുപറ്റെഗിക്ക് റയല്‍ മാഡ്രിഡിൽ നിന്നും പുറത്തു പോകേണ്ടി വന്നു.അങ്ങനെയാണ് അദ്ദേഹം സെവിയ്യയിലെത്തുന്നത്.
കരിയറിലെ ശനിദശ തീർന്ന ആഹ്ലാദത്തിലാണ് പഴയ ഗോൾകീപ്പർ കൂടിയായ ഈ പരിശീലകൻ.