ട്രെയിനിൽ നിന്നു വീണു പതിനൊന്നുക്കാരന്‍ മരിച്ചു

October 12, 2021

കോട്ടയം: ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. 11/10/2021 തിങ്കളാഴ്ച രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം.  മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചതു. രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ …

ട്രെയിനിൽ കുപ്പിവളളത്തിന് അമിത ചാർജ് ഈടാക്കിയവർക്കെതിരെ പരാതി നൽകി മലയാളി: കംപാർട്ട്മെന്റിലുള്ളവർക്ക് മുഴുവൻ പേർക്കും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചു

September 26, 2021

തിരുവനന്തപുരം: ട്രെയിനിൽ ഭക്ഷണത്തിന് അമിത ചാർജ് ഈടാക്കിയ ഐആർടിസി കരാറുകാർക്ക് മുട്ടൻ പണി കൊടുത്ത് മലയാളി. അമിത ചാർജ് ഈടാക്കിയവരെക്കൊണ്ട് കംപാർട്ട്മെന്റിലുള്ളവർക്ക് മുഴുവനും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചാണ് ഇദ്ദേഹം പണികൊടുത്തത്. കൊല്ലം ചവറ സ്വദേശി അരുൺകുമാറാണ് കക്ഷി. മംഗള- ലക്ഷദ്വീപ് …

നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

September 12, 2021

തിരുവനന്തപുരം: നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി …

കാട്ടാനയെ രക്ഷിക്കാൻ എമർജൻസി ബ്രേക്ക് വലിച്ച ലോക്കോ പൈലറ്റ് വാർത്തകളിൽ ഇടം പിടിക്കുന്നു

August 29, 2021

അലിപുർദുവാർ: ഒരു കാട്ടാനയെ രക്ഷിച്ച ലോക്കോ പൈലറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോക്കോ പൈലറ്റായ ഡി. ദുരൈയാണ് രണ്ടാമതൊന്നും ആലോചിക്കാതെ കാട്ടാനയെ രക്ഷിക്കുന്നതിനായി എമർജൻസി ബ്രേക്ക് വലിച്ച് ട്രെയിൻ നിർത്തി കാത്തിരുന്നത്. കാടിന് നടുവിലൂടെയുള്ള റെയിൽ പാളങ്ങളിലൂടെ ട്രെയിൻ ഓടിക്കുമ്പോഴാണ് …

കൊല്ലം: വനിതാ കമ്മീഷന്‍ ഇടപെട്ടു: മഞ്ജുവും മക്കളും ഇനി ഗാന്ധിഭവനില്‍

August 27, 2021

കൊല്ലം: ഇരവിപുരം സുനാമി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മഞ്ജുവും മക്കളും ഇനി പത്തനാപുരം ഗാന്ധിഭവനിലേക്ക്. താമസസ്ഥലത്ത് പുറത്ത് നിന്നുളളവര്‍ നിരന്തരം ശല്യപ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്കാണ് വനിതാ കമ്മിഷന്‍ ഇടപെടലില്‍ പരിഹാരമായത്. ചിന്നക്കടയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മഞ്ജു, മക്കളായ …

സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍

June 15, 2021

സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൊവിഡ് കേസുകള്‍ കുറഞ്ഞതും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ …

ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം

April 28, 2021

കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. 28/04/21 ബുധനാഴ്ച രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

ട്രെയിനില്‍ അവകാശിയില്ലാത്ത 1.40 കോടി രൂപ

February 17, 2021

കാണ്‍പുര്‍: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗിനുള്ളില്‍നിന്ന് 1.40 കോടി രൂപ കണ്ടെത്തി. ബിഹാറിലെ ജയനഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോയ വണ്ടിയിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളില്ലാത്ത ബാഗ് പാന്‍ട്രി ജീവനക്കാരുടെ ശ്രദ്ധയില്‍ …

ട്രെയിനുകള്‍ റദ്ദാക്കിയും വഴിതിരിച്ചുവിട്ടും റെയില്‍വേ കര്‍ഷകസമരം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു: അപലപിച്ച് സംഘടനകള്‍

February 3, 2021

ന്യൂഡല്‍ഹി: ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന നടപടിയെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) ഉഗ്രഹാന്‍, ഡാകൗണ്ട വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ കര്‍ഷകസംഘടനകള്‍ അപലപിച്ചു. ഡല്‍ഹിയിലേക്കുള്ള കര്‍ഷകപ്രക്ഷോഭകര്‍ കയറിയ ട്രെയിനുകളാണ് ഇത്തരത്തില്‍ വഴിതിരിച്ച് വിടുന്നത്. ഫിറോസ്പുര്‍-മുംബൈ പഞ്ചാബ് മെയില്‍ കഴിഞ്ഞദിവസം റെയില്‍വേ അധികൃതര്‍ …

ബോഗികൾ വേർപെട്ടതറിയാതെ ട്രെയിന്‍ മുന്നോട്ടുനീങ്ങി

October 14, 2020

കരുനാഗപ്പള്ളി: തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ ബോഗികൾ കരുനാഗപ്പള്ളി വെച്ച് വേർപെട്ടു. ബുധനാഴ്ച (14.10.2020) വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തീവണ്ടി അധികൃതർ വിവരം അറിഞ്ഞില്ല. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയി. നാട്ടുകാർ അറിയിച്ചതിനു ശേഷമാണ് ട്രെയിൻ നിർത്തിയത്. ബോഗികൾ കൂട്ടിച്ചേർത്ത് അഞ്ചരയോടെ വണ്ടി …