ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടര്‍ മേജര്‍ രോഹിതാണ് ജൂലൈ 5 ശനിയാഴ്ച അടിയന്തര വൈദ്യസഹായം നല്‍കിയത്.
പ്രസവ വേദന അനുഭപ്പെട്ട സ്ത്രീയെ ഝാന്‍സി സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു
പന്‍വേല്‍-ഗോരഖ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടന്ന് പ്രസവ വേദന അനുഭപ്പെട്ട സ്ത്രീയെ ഝാന്‍സി സ്റ്റേഷനില്‍ ഇറക്കുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യസഹായത്തിനായി വീൽചെയിറിൽ യുവതിയെ വനിതാ ടിടിഇ കൊണ്ടുപോകുമ്പോഴാണ് യുവതിയുടെ വേദന അസഹ്യമായത്. തുടർന്നാണ് ഡോക്ടറുടെ സംയോജിതമായി ഇടപെടലോടെ യുവതിയുടെ പ്രസവമെടുത്തത്.
പ്രസവശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് അമ്മയെയും കുഞ്ഞിനെയും മാറ്റി.
.
ഹൈദരാബാദിലേക്കുള്ള ട്രെയിനിനായി കാത്തുനിൽക്കുകയായിരുന്നു ഡോക്ടർ രോഹിത്. ഉടൻ തന്നെ മേജര്‍ രോഹിത് കയ്യില്‍ ഉണ്ടായിരുന്ന ക്ലിനിക്കല്‍ ഉപകരണങ്ങളുമായി സ്ത്രീയുടെ പ്രസവമെടുക്കുകയായിരുന്നു. പ്രസവസ്ഥലം ഒരു മുണ്ടുകൊണ്ട് മറച്ചാണ് ഡോക്ടര്‍ പ്രസവമെടുത്തത്. സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ, ടിക്കറ്റിങ് ജീവനക്കാരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചു. പ്രസവശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും മാറ്റി.