രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു, സുരക്ഷാ വീഴ്ച

December 24, 2021

തിരുവനന്തപുരം: രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട് . 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ …

കേരളം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്നു: രാഷ്ട്രപതി

December 23, 2021

രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയർന്ന രീതിയിൽ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം …

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

December 23, 2021

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സമൂഹത്തിലേക്കു തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ പ്രതിരോധിക്കാൻ വായനയിലൂടെ ആർജിക്കുന്ന വിജ്ഞാനം ഒഴിച്ചുകൂടാനാകാത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.അറിവിന്റെ സാർവത്രിക വിതരണം നടപ്പാക്കുകവഴി …

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 23/12/21 വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തും

December 23, 2021

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 23/12/21 വ്യാഴാഴ്ചതിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ …

പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും

December 22, 2021

പൂജപ്പുരയിലെ പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 23ന് അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമാനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി …

ബംഗ്ലാദേശിന്റെ വിജയദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ രാഷ്ട്രപതി

December 17, 2021

ധാക്ക: പാകിസ്താനെതിരേ നടന്ന വിമോചനയുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാഘോഷിച്ച് ബംഗ്ലാദേശ് നടത്തിയ വിജയദിന പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ബംഗ്ലാദേശിന്റെ സൈനിക ശേഷി പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി എം. അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരടക്കം പ്രമുഖരുടെ …

പി.എ.സി. ശതാബ്ദി: കേരള സംഘത്തെ സ്പീക്കർ നയിച്ചു

December 4, 2021

പാർലമെന്റ് സെൻട്രൽ ഹാളിൽ ഡിസംബർ 4നും 5നും നടക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യുടെ ശതാബ്ദി ആഘോഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ …

കാർഷിക നിയമങ്ങൾ റദ്ദായി; ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

December 1, 2021

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്റിന്റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് …

ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

November 14, 2021

ന്യൂഡല്‍ഹി: ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇവരുട കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സി തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് …

പി.ആര്‍ ശ്രീജേഷ് ഖേല്‍രത്ന പുരസ്‌കാരം ഏറ്റുവാങ്ങി

November 13, 2021

ന്യൂഡല്‍ഹി: ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍, പാരാ ഷൂട്ടര്‍ അവനി ലേഖര, ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി …