റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്ബാങ്ക് കീഴിലാവും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിച്ചു. ഇതോടെ അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്കു കീഴിലാകും. 1482 അര്‍ബന്‍ കോ-...
General
ന്യൂ ഡൽഹി: ഇന്ത്യയിലെ ആദ്യ 'വെര്‍ച്വല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹൈജീന്‍ എക്സ്പോ 2020' കേന്ദ്ര രാസവസ്തു, രാസവളം സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. മന്‍സുഖ് മണ്ഡാവിയ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തു....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യ ത്തിന്റെയും ദിനമെന്നും , യോഗ കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ ശക്തി ഉത്തേജി പ്പിക്കുമെന്നും പ്രധാനമന്ത്രി. അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു  വരുന്ന ഓൺലൈൻ പഠന ക്ളാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീഎം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.  മനുഷ്യശരീരത്തിന്റെ  പ്രതിരോധശക്തി  വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങ ളിലൊന്നാണ് യോഗ. അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ SPIC MACAY സംഘടിപ്പിച്ച  ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യ  ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.   വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ‘UNICEF കിഡ് പവർ '  പരിപാടിയിൽ,  കുട്ടികൾക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉൾപ്പെടുത്തിയതിൽ ശ്രീ നായിഡു സന്തുഷ്ടി  പ്രക ടിപ്പിച്ചു. കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിൽ സൃഷ്ഠിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നമുക്കുമേൽ  ആധിപത്യം ഉറപ്പിക്കാൻ  ഈ മഹാമാരിയെ  അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഗാൽവൻ നദിയുടെ വഴിതിരിച്ചുവിട്ട് അവിടെ ഡാം പണിയാൻ ഒരുങ്ങി ചൈന. ഇൻഡസ് നദിയുടെ കൈവഴിയായ് ഒഴുകുന്ന ഷിയോക് നദിയിലാണ് ഗാൽവൻ നദി ചെന്നു ചേരുന്നത്. ഇവിടെയാണ് ചൈന അണക്കെട്ട് പണിയാൻ ഒരുങ്ങുന്നത്. ആ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷം മാത്രം ലോകത്ത് 80 ദശലക്ഷം പേർക്കാണ് നിർബന്ധിത പലായനങ്ങൾ അനുഭവിക്കേണ്ടിവന്നത്. ഇതിൽ 11 ലക്ഷത്തിലധികം പേർ എല്ലാം നഷ്ടപ്പെട്ട വരാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അഭയാർത്ഥി സുരക്ഷ ഏജൻസിയുടെ റിപ്പോർട്ടാണ്...
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍  21 നു, ന്യൂഡൽഹിയിലെ പുരാണ ക്വിലയിൽ വച്ച് താൻ സൂര്യനമസ്കാരത്തിൽ ഏർപ്പെടുമെന്ന് സാംസ്കാരിക-വിനോദസഞ്ചാര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു.   തങ്ങളുടെ വീടുകളിൽ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡൽഹി മന്ത്രിയുടെ ആരോഗ്യനില വഷളായി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സത്യേന്ദ്രനാഥ ജെ യിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടുത്ത പനിയും ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്....
റിപ്പോര്‍ട്ട്
ന്യൂഡെൽഹി: അടുത്ത അഞ്ചുവർഷം കൊണ്ട്,  വൈദ്യുതവാഹന  നിർമ്മാണ രംഗത്തെ  പ്രബല കേന്ദ്രമായി, രാജ്യം മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത –ദേശീയപാത-എം എസ് എം ഇ  മന്ത്രി ശ്രീ നിതിൻ ഗഡ്‌കരി  വിശ്വാസം  പ്രകടി പ്പിച്ചു. ഈ മേഖലയ്ക്ക്,  സാധ്യമായ  എല്ലാ ഇളവുകളും  നല്കാൻ ഭരണകൂടം ശ്രമിച്ചു വരികയാണ്.  വൈദ്യുതവാഹനങ്ങളുടെ  മേലുള്ള ചരക്കുസേവനനികുതി 12  ശത മാനമായി കുറച്ചുവെന്നും ശ്രീ ഗഡ്‌കരി ചൂണ്ടിക്കാട്ടി. വൈദ്യുതവാഹന നിർമ്മാണ മേഖല നേരിടുന്ന പ്രശ്നനങ്ങളെപ്പറ്റി താൻ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്പന വർധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും, ഒരു വെബ്ബിനാറിൽ പങ്കെടുക്കവെ ശ്രീ ഗഡ്‌കരി അഭിപ്രായ പ്പെട്ടു. ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളിൽ ഏർപ്പെടാൻ ലോകത്തിനു ഇപ്പോൾ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ്. പൊതു-സ്വകാര്യ നിക്ഷേപങ്ങൾ  യോജിപ്പിച്ചു നന്നായി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഗ്രാമീണ ജനതയ്ക്കും തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളി കൾക്കും ഉപജീവനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി ഗരീബ് കല്യാൺ റോസ്ഗാർ യോജന എന്ന പേരിൽ ബൃഹത്തായ ഒരു പൊതുമരാമത്ത് തൊഴിൽ പദ്ധതിക്ക് തുടക്കമിടാൻ...
അറിയിപ്പുകള്‍
ന്യൂഡൽഹി: ജൻ ഔഷധി സുവിധ സാനിറ്ററി നാപ്‌കിനുകൾ രാജ്യത്തെ 6300 ലധികം പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പി‌എം‌ബി‌ജെ‌പി കേന്ദ്രങ്ങൾ വഴി ഒരു പാഡ്‌ ഒരു രൂപയ്‌ക്ക്‌ ലഭ്യമാണ്‌. സമാനമായ സാനിറ്ററി നാപ്കിനുകൾക്ക്‌ പുറത്ത്‌ വിപണിയിലെ വില ഒരെണ്ണത്തിന് ഏകദേശം 3 രൂപ- മുതൽ 8 രൂപവരെയാണ്‌. തുടക്കം മുതൽ (4 ജൂൺ 2018), 2020 ജൂൺ 10 വരെ, 4.61 കോടിയിലധികം സാനിറ്ററി നാപ്കിനുകൾ ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിറ്റു. 2019 ഓഗസ്റ്റ് 27 ന് വില പരിഷ്കരിച്ച ശേഷം 2020 ജൂൺ 10 വരെ 3.43 കോടി പാഡുകൾ വിറ്റഴിച്ചു. തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ നാപ്കിനുകൾ. ഇവ എ എസ്‌ ടി എം ഡി-6954 (ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങൾ പാലിക്കുന്ന ജൈവ വസ്തുക്കളുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ‘സ്വച്ഛത, സ്വാസ്ത്യ, സുവിധ’ ഉറപ്പാക്കാൻ കഴിയുന്നു.
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് രാജ്യത്ത് ആശങ്ക വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല്...