ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷം മാത്രം ലോകത്ത് 80 ദശലക്ഷം പേർക്കാണ് നിർബന്ധിത പലായനങ്ങൾ അനുഭവിക്കേണ്ടിവന്നത്. ഇതിൽ 11 ലക്ഷത്തിലധികം പേർ എല്ലാം നഷ്ടപ്പെട്ട വരാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അഭയാർത്ഥി സുരക്ഷ ഏജൻസിയുടെ റിപ്പോർട്ടാണ് ഈ ദാരുണമായ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ജൂൺ 20 ലോക അഭയാർത്ഥി ദിനം ആയി ആണ് ആചരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മനുഷ്യരുടെ പലായനങ്ങളെ കുറിച്ചുള്ള യു എൻ എൻ സി ആർ പഠനങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആകെ 80 ദശലക്ഷത്തോളം അഭയാർത്ഥികളിൽ 26 ലക്ഷം പേർ മറ്റു രാജ്യങ്ങളിൽ അഭയം തേടേണ്ടി വന്നപ്പോൾ 46 ലക്ഷം പേർ സ്വന്തം രാജ്യത്തെ അഭയാർഥികളായി തുടരുന്നു. സ്വന്തം രാജ്യത്ത് തന്നെ പലായനം ചെയ്യപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലാണ്. ഇന്ത്യ കൊണ്ടുവരാൻ ശ്രമിച്ച പൗരാവകാശ നിയമത്തിലെ മാറ്റങ്ങളും യു എൻ എൻ സി ആർ വിമർശിച്ചിരുന്നു. കോവിഡ് ബാധ മൂലം ഉണ്ടായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാട് രാജ്യങ്ങളിൽ കൂട്ട പലായനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് കൂടുതൽ വ്യാപകമാവുകയാണ് എന്ന് യു എൻ എൻ സി ആർ ന്റെ തുർക്കി വക്താവ് സെലിൻ ഉനാൽ അൽജസീറയോട് അഭിപ്രായപ്പെട്ടു.



