തൃശ്ശൂര്‍ | കാര്‍ റോഡില്‍ നിന്ന് തെന്നി വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. നാനോ കാര്‍ മുങ്ങിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയിലാണ് കാർ വീണത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്....
തിരുവനന്തപുരം | സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. ജൂൺ 30 ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം....
അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് (ജൂൺ 11) പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
തിരുവനന്തപുരം | പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിക്കൊണ്ടുള്ള പുതിയ സമയക്രമം അടുത്താഴ്ച മുതല്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെയുള്ളതില്‍ നിന്ന് രാവിലെയും വൈകിട്ടും 15 മിനുട്ടാണ് അധ്യയനസമയം വര്‍ധിപ്പിക്കുന്നത്. വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം...
തിരുവനന്തപുരം|ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. ഇന്ന് ജൂൺ 9 തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറീനയെ...
തിരുവനന്തപുരം | തിരുവനന്തപുരത്ത് പിഎംജിയിലെ സ്‌കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തി...
റിയാദ് | സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കാസര്‍ക്കോട് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീര്‍ (42) ആണ് മരിച്ചത്. ഇന്നലെ (01.06.2025) രാവിലെയാണ്ഭ സംഭവം. സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍...
കണ്ണൂര്‍ | എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി വേങ്ങാട് സ്വദേശിനി. കണ്ണൂര്‍ ജില്ലയില്‍ വേങ്ങാടെ പി എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീനയാണ് അപൂര്‍വ്വ നേട്ടത്തിനുടമ. 2025...
പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍...
മസ്കത്ത് | ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി പങ്കജാക്ഷൻ (59), ഭാര്യ കെ സജിത(53) എന്നിവരാണ് മരിച്ചത്. മെയ്...
ഗ്രീസ് | ഗ്രീസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മെയ് 14 ന് പുലര്‍ച്ചെ 1.50 ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു....
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ . ജൂനിയർ അഭിഭാഷക ശ്യാമിലിയെ മോപ് സ്റ്റിക് കൊണ്ട് മര്‍ദിച്ചവെന്നാണ് യുവതിയുടെ പരാതി. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറൽ...