സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിശ്രിതം കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് പ്രമുഖ ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

വിജയവാഡ | ആന്ധ്രപ്രദേശിലെ ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ മരിച്ചു. ബി ശ്രീനിവാസ് റാവു എന്ന അഭിഭാഷകനാണ് മരിച്ചത്. കാഞ്ചികാചർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്..

അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ശ്രീനിവാസ് റാവു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിശ്രിതം കയറ്റിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ടോൾ പ്ലാസയിൽ വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്..

ജെ സി ബി ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തിയത്

അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ടാങ്കറിന്റെ ഭാരത്താൽ കാർ തിരിച്ചറിയാൻ കഴിയാത്ത വിധം പരന്ന അവസ്ഥയിലായി. ടോൾ പ്ലാസ ജീവനക്കാരും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തിയത്. തുടർന്ന് കാറിനുള്ളിൽ നിന്ന് ശ്രീനിവാസ് റാവുവിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ട്.

ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു…

ടാങ്കർ ലോറി അമിതഭാരം കയറ്റിയിരുന്നോ എന്നും ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് വിജയവാഡ പോലീസ് കമ്മീഷണർ എസ് വി രാജശേഖര ബാബു അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു..

Share

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →