നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും

തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ …

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും Read More

മുന്നറിയിപ്പ്, കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 14-03-2023 മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ …

മുന്നറിയിപ്പ്, കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം Read More

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത്  ഇന്ന് (ഫെബ്രുവരി 13) രാവിലെ 11.30 മുതൽ  ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന …

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത Read More

വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻഗണനയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. തുറമുഖ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങൾക്കും പ്രശ്‌നങ്ങൾക്കും സർക്കാർ …

വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻഗണനയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ Read More

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം-മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കുന്നതിനുള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പദ്ധതിയുടെ വിശദീകരണത്തിനായി ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധവായവും ശുദ്ധ ജലവും ഉറപ്പാക്കുകയെന്നത് വികസനത്തേക്കാള്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ …

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം-മന്ത്രി സജി ചെറിയാന്‍ Read More

നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്‌ക്കരിക്കുകയും പുതിയ ചട്ടങ്ങൾ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങൾ …

നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ Read More

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം …

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം Read More

മലപ്പുറം: കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു

പദ്ധതി  പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ മലപ്പുറം: കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാന്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം …

മലപ്പുറം: കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു Read More

കോഴിക്കോട്: മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാം

കോഴിക്കോട്: മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ബര്‍തൊഴിലാളികള്‍, മത്സ്യം ഉണക്കല്‍, പീലിങ്ങ് തൊഴിലാളികള്‍ക്കും അംഗത്വ അപേക്ഷ നല്‍കാം. അപേക്ഷകള്‍ www.fims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ, അക്ഷയകേന്ദ്രം മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി …

കോഴിക്കോട്: മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാം Read More

കാസർകോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ഹാര്‍ബറിന്റെ തെക്ക് വടക്ക് ബ്രേക്ക് ജലത്തിന്റെ അഗ്ര ഭാഗത്ത് സോളാര്‍ മറൈന്‍, ഗൈഡ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 22 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 231470

കാസർകോട്: ക്വട്ടേഷന്‍ ക്ഷണിച്ചു Read More